20 April Saturday

ശിക്ഷിക്കപ്പെട്ട നേതാക്കളെ ആജീവനാന്തം വിലക്കുമോ ; കേന്ദ്രത്തോട്‌ സുപ്രീംകോടത

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021



ന്യൂഡൽഹി
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയനേതാക്കൾക്ക്‌ മത്സരിക്കുന്നതിന്‌ ആജീവനാന്തവിലക്ക്‌ ഏർപ്പെടുത്താൻ തയ്യാറാണോയെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി. 15 മാസംമുമ്പ്‌ കോടതി നിലപാട് തേടിയെങ്കിലും ഇതുവരെ അറിയിച്ചിട്ടില്ല. അനുകൂല നിലപാടാണെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം കൊണ്ടുവരണം.  കോടതി തീർപ്പുണ്ടാക്കൽ എളുപ്പമല്ല’–- ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചു. ബന്ധപ്പെട്ടവരുടെ നിലപാട്‌ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു പ്രതികരിച്ചു.  ജനപ്രാതിനിധ്യനിയമ പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്‌.  ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അശ്വിനി ഉപാധ്യായയാണ്‌ കോടതിയിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top