03 December Sunday
മാർക്കറ്റിങ്‌, ഹൗസ്‌ കീപ്പിങ്‌, ഡെലിവറി, കോൾ സെന്റർ ജോലികളിലാണ് ഇടിവ്

രാജ്യത്ത് മുൻനിര 
തൊഴിലുകളിൽ ഇടിവ് ; ‘ബെറ്റർപ്ലേസ്‌’ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ന്യൂഡൽഹി
കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത്‌ മുൻനിര മേഖലകളിൽ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച്‌ വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌. ശരാശരി വേതനത്തിലും കുറവുണ്ടായെന്ന്‌ ‘ബെറ്റർപ്ലേസ്‌’ എന്ന തൊഴിൽശേഷി മാനേജ്‌മെന്റ്‌ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ട്‌  ഇടപെടുന്ന സേവനമേഖലകളിൽ 80 ലക്ഷം തൊഴിലാണ്‌ 2021–-2022ൽ സൃഷ്ടിക്കപ്പെട്ടതെങ്കിൽ 2022–-2023ൽ ഇത്‌ 66 ലക്ഷമായി ഇടിഞ്ഞു. ഇത്തരം തൊഴിലാളികളുടെ ശരാശരി പ്രതിമാസശമ്പളം 4.5 ശതമാനം ഇടിഞ്ഞ്‌ 21,700 രൂപയായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

മാർക്കറ്റിങ്‌, ഹൗസ്‌ കീപ്പിങ്‌, ഡെലിവറി, കോൾ സെന്റർ തുടങ്ങിയ മേഖലകളിലെ ജോലികളെയാണ്‌ മുൻനിര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌. അതേസമയം വരുംമാസങ്ങളിൽ ഇത്തരം ജോലിസാധ്യതകൾ വർധിക്കുമെന്ന്‌ റിപ്പോർട്ടിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top