29 November Wednesday

ബൃന്ദയും സുഭാഷിണിയും 
ഡാനിഷ്‌ അലിയെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ന്യൂഡൽഹി
ലോക്‌സഭയിൽ ബിജെപി എംപി രമേശ്‌ ബിദുരി വർഗീയമായി അധിക്ഷേപിച്ച ബിഎസ്‌പി അംഗം ഡാനിഷ്‌ അലിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും സന്ദർശിച്ച്‌ ഐക്യദാർഢ്യം അറിയിച്ചു. പ്രധാനമന്ത്രിയെ ഡാനിഷ്‌ അലി അപഹസിച്ചതിനെ തുടർന്നാണ്‌ ബിദുരി മോശം പ്രയോഗങ്ങൾ നടത്തിയതെന്ന നിഷികാന്ത്‌ ദുബെയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന്‌ കൂടിക്കാഴ്‌ചയ്ക്കുശേഷം ബൃന്ദ മാധ്യമങ്ങളോട്‌ പറഞ്ഞു.

ലോക്‌സഭയിൽ വാക്കുകൾ കൊണ്ടുള്ള ആൾക്കൂട്ട ആക്രമണത്തിനാണ്‌ ഡാനിഷ്‌ അലി വിധേയനായത്‌. കർക്കശമായ നടപടി വേണം. അറസ്റ്റുണ്ടാവണം. വ്യത്യസ്‌ത മതവിഭാഗക്കാരനാണെന്ന കാരണത്താൽ മറ്റൊരു എംപിക്കെതിരെ ഇത്തരം പരാമർശം നടത്താൻ ഒരാൾക്കും അധികാരമില്ല. സംഭവത്തെ അപലപിക്കുന്നതിനുപകരം മറ്റ്‌ ബിജെപി നേതാക്കളും ഇപ്പോൾ ബിദുരിക്ക്‌ പിന്തുണയുമായി വരികയാണ്‌. ദുബെ പറയുന്നതെല്ലാം പച്ചക്കള്ളമാണ്‌–- ബൃന്ദ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top