25 April Thursday

തെരഞ്ഞെടുപ്പിനു മുമ്പ്‌ 'പാരിതോഷികം’;കേന്ദ്രത്തിന് നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ രാഷ്ട്രീയപാർടികൾ ‘പാരിതോഷികങ്ങൾ’ വിതരണം ചെയ്യുന്നത്‌ തടയണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌. ഗൗരവമുള്ള വിഷയമാണിതെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ്‌ കമീഷനും നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.*   പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർടികളുടെ അംഗീകാരം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി വക്താവായ അശ്വിനികുമാർ ഉപാധ്യായയാണ്‌ കോടതിയെ സമീപിച്ചത്‌. ഹർജിക്കാരൻ ചില രാഷ്ട്രീയപാർടികളെയും സംസ്ഥാനങ്ങളെയും മാത്രം ഉന്നമിട്ട്‌ ഹർജി നൽകിയത്‌ ശരിയായ നടപടിയല്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top