24 April Wednesday

നിയമാനുസൃത അച്ചടക്കനടപടി 
ആത്മഹത്യാപ്രേരണയല്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


ന്യൂഡൽഹി  
നിയമാനുസൃത അച്ചടക്കനടപടി ആത്മഹത്യാപ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. അപമര്യാദയായി പെരുമാറിയതിന്‌ കോളേജിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത വിദ്യാർഥി ആത്മഹത്യ ചെയ്‌തതിൽ മാനേജ്‌മെന്റിനും പ്രൊഫസർക്കും എതിരെയുള്ള കേസ്‌ റദ്ദാക്കിയാണ്‌ നിരീക്ഷണം.  കുട്ടികൾ മോശമായി പെരുമാറിയാൽ അധ്യാപകർക്ക്‌  അച്ചടക്കനടപടി എടുക്കേണ്ടിവരും. അതിനൊക്കെ കേസെടുത്താൽ അധികൃതർക്ക്‌  ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാൻ കഴിയാതെവരുമെന്ന്‌- ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

വിദ്യാർഥി മദ്യപിച്ച്‌ ക്ലാസിലെത്തി അപമര്യാദയായി പെരുമാറിയെന്ന പ്രൊഫസറുടെ പരാതിയിലാണ്‌ മാനേജ്‌മെന്റ്‌ അച്ചടക്കനടപടി സ്വീകരിച്ചത്‌. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിൽ ഖേദിക്കുന്നതായും വ്യക്തമാക്കി വിദ്യാർഥി മാനേജ്‌മെന്റിന്‌ കത്തുനൽകി. അതിനു പിന്നാലെ കനാലിലേക്ക്‌ ചാടി ജീവനൊടുക്കി.  തുടർന്നാണ്‌, പ്രൊഫസർക്കും കോളേജ്‌ മാനേജ്‌മെന്റിനും എതിരെ ആത്മഹത്യാപ്രേരണയ്‌ക്ക്‌ കേസെടുത്തത്‌. ആത്മഹത്യ ചെയ്യുംമുമ്പ്‌ സഹോദരന്‌ അയച്ച എസ്‌എംഎസിൽ മാനേജ്‌മെന്റിനെ കുറിച്ചോ പ്രൊഫസറെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top