24 April Wednesday

‘കൺസോർഷ്യം കടംകൊടുക്കൽ’ കിട്ടാക്കടം പെരുകുന്നു ; രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


ന്യൂഡൽഹി  
ബാങ്ക്‌ കൂട്ടായ്‌മയായ കൺസോർഷ്യം നൽകുന്ന വായ്‌പകൾ കിട്ടാക്കടമാകുന്നത്‌ രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെ പ്രതികൂലമായി ബാധിക്കുന്നു. 2021 ഡിസംബറിൽ കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിൽ നൽകിയ കണക്കനുസരിച്ച്‌ പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയാസ്‌തി 5.40 ലക്ഷം കോടി കടന്നു. 2014ൽ 2.24 ലക്ഷം കോടിയായിരുന്ന മൊത്ത നിഷ്‌ക്രിയാസ്‌തി ഏഴു വർഷത്തിൽ ഇരട്ടിയിലേറെയായി. കൺസോർഷ്യംവഴി വൻതോതിൽ വായ്‌പകൾ അനുവദിക്കുന്നത്‌ നിഷ്‌ക്രിയാസ്‌തി വർധിക്കാനുള്ള പ്രധാന കാരണമാണെന്ന്‌ എസ്‌ബിഐ മുൻ ചെയർമാൻ രജനീഷ്‌കുമാർ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

ഏറ്റവുമൊടുവിൽ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നേതൃത്വം നൽകുന്ന 17 ബാങ്കിന്റെ കൺസോർഷ്യത്തിൽനിന്ന്‌ 34,615 കോടി തട്ടിയതിന്‌ ദേവാൻ ഹൗസിങ്‌ ഫിനാൻസ്‌ ലിമിറ്റഡ്‌ (ഡിഎച്ച്‌എഫ്‌എൽ) ഡയറക്ടർമാർക്ക്‌ എതിരെ സിബിഐ കേസെടുത്തിരുന്നു. തട്ടിപ്പിന് ഇരകളായ 17ൽ 14 ബാങ്കും പൊതുമേഖലാ ബാങ്കാണെന്നതും ശ്രദ്ധേയം. കിട്ടാക്കടങ്ങളുടെ ഭാരം ലഘൂകരിക്കാനുള്ള നടപടി വേഗത്തിലാക്കാൻ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top