20 April Saturday

കേന്ദ്രനയം റബർ 
കർഷകരോടുള്ള വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


ന്യൂഡൽഹി
ദുരിതത്തിലായ റബർ കർഷകരെ സഹായിക്കാൻ കേന്ദ്രം ഇടപെടില്ലെന്ന പ്രഖ്യാപനം റബർ കർഷകരോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം പ്രതികരിച്ചു. വിഷയത്തിൽ ഇടതുപക്ഷ എംപിമാർ കഴിഞ്ഞമാസം മന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. നിവേദനവും നൽകി.

ബിജെപിയുടെ കപട വാഗ്‌ദാനങ്ങളിൽ വീണുപോകുന്ന, സമൂഹത്തിലെ ഉന്നതസ്ഥാനീയരായ ചിലരെങ്കിലുമുണ്ട്. കർഷകരെ സഹായിക്കാൻ ബിജെപി നടപടിയെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന, പ്രതീക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്‌  കേന്ദ്രം നൽകിയ മറുപടി. കോമ്പൗണ്ട്‌ റബർ  ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നു.

കർഷകരെ സഹായിക്കണമെങ്കിൽ കോമ്പൗണ്ട്‌  റബറിന്റെയും സ്വാഭാവിക റബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുകയും റബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് വേണ്ടത്. യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങൾ തിരുത്താനാകൂവെന്ന്‌ എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top