19 April Friday

തെലങ്കാനയിൽ ജാഥകൾക്ക്‌ 
വൻവരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

വാറങ്കലിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ജാഥ ഉദ്ഘാടനം ചെയ്ത ശേഷം നേതാക്കൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു


ന്യൂഡൽഹി
മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന്‌ വാഹനജാഥ പര്യടനത്തിൽ.  മൂന്ന്‌ ജാഥയ്‌ക്കും ആവേശകരമായ സ്വീകരണമാണ്‌ ലഭിക്കുന്നത്‌.

വാറങ്കലിൽനിന്ന്‌ ആരംഭിച്ച ജാഥ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം പോത്തിനേനി സുദർശനാണ്‌ ജാഥ നയിക്കുന്നത്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം ജോൺ വെസ്ലി ക്യാപ്‌റ്റനായ ജാഥ നിസാമാബാദിൽ പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവനും സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്‌ വീരയ്യയുടെ നേതൃത്വത്തിലുള്ള ജാഥ അദിലാബാദിൽ പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലുവും ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനമെമ്പാടും പര്യടനം നടത്തി ജാഥകൾ 29ന്‌ ഹൈദരാബാദിൽ സമാപിക്കും. പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top