24 April Wednesday

കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു ; തെലങ്കാന മുൻമുഖ്യമന്ത്രിയുടെ മകൻ ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022



ന്യൂഡൽഹി
തെലങ്കാനയിൽ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. മുൻമുഖ്യമന്ത്രി ചെന്ന റെഡ്ഡിയുടെ മകനും മുതിർന്ന നേതാവുമായ ശശിധർ റെഡ്ഡി കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചു. നിർമൽ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റും മുതിർന്ന നേതാവുമായ രാമറാവു പട്ടേലും കോൺഗ്രസ്‌ വിട്ടു. ഇരുവരും ബിജെപിയിൽ ചേരും.

സംസ്ഥാന ബിജെപി പ്രസിഡന്റ്‌ ബണ്ഡി സഞ്‌ജയ്‌ക്കൊപ്പം ശശിധർ കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷായെ കണ്ടിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസിൽനിന്ന്‌ ആറുവർഷത്തേക്ക്‌ ശശിധറിനെ പുറത്താക്കി. ജൂലൈയിൽ കോൺഗ്രസിന്റെ മുനുഗൊഡെ എംഎൽഎ കെ രാജഗോപാൽ റെഡ്ഡി ബിജെപിയിൽ ചേർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top