പട്‌ന
മോദിസർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ സിപിഐ എം ആഹ്വാനംചെയ്‌ത അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി പട്‌നയിൽ ഉജ്വല റാലിയും പൊതുസമ്മേളനവും. ഗാന്ധി മൈതാനത്ത് ചേർന്ന സമ്മേളനത്തിൽ കാൽലക്ഷത്തോളം പേർ അണിനിരന്നു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബിഹാറിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പൊളിറ്റ്‌ബ്യൂറോ അംഗം ഡോ. അശോക് ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി, കേന്ദ്രകമ്മിറ്റി അംഗം അവദേശ് കുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സർവോദയ ശർമ, അരുൺകുമാർ മിശ്ര, വിനോദ് കുമാർ, ശ്യാം ഭാരതി, രാജേന്ദ്ര പ്രസാദ് സിങ്, രാംപാരി, സഞ്‌ജയ്‌കുമാർ, ഭോല ദിവാകർ എന്നിവർ സംസാരിച്ചു. അജയ് കുമാർ എംഎൽഎ അധ്യക്ഷനായി.
മുഖ്യമന്ത്രി നിതീഷ്‌കുമാർ, മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് എന്നിവരുമായി യെച്ചൂരി കൂടിക്കാഴ്‌ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..