19 April Friday

നിയമസഭാ സമ്മേളനം റദ്ദാക്കി ​ഗവര്‍ണര്‍ ; പഞ്ചാബ്‌ സർക്കാർ സുപ്രീംകോടതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


ന്യൂഡൽഹി
വിശ്വാസവോട്ട്‌ തേടാൻ പഞ്ചാബ്‌ സർക്കാർ വിളിച്ച നിയമസഭാ സമ്മേളനം റദ്ദാക്കിയ ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മൻ. വ്യാഴാഴ്‌ച സഭ സമ്മേളിക്കാനുള്ള ശുപാർശ അംഗീകരിച്ചശേഷം റദ്ദാക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും അടിയന്തര മന്ത്രിസഭായോഗത്തിലാണ്‌  തീരുമാനിച്ചത്. 27നു സഭ സമ്മേളിക്കാനുള്ള ശുപാർശ വീണ്ടും ഗവർണർക്ക്‌ നൽകി.

ഗവർണറുടെ നടപടിയെ കോണ്‍​ഗ്രസ് പുകഴ്‌ത്തിയത് ബിജെപിയുമായി അവര്‍ ഒത്തുതീർപ്പിലെത്തിയെന്നാണ് വ്യക്താക്കുന്നതെന്ന് ഭഗവന്ത്‌ മൻ ചൂണ്ടിക്കാട്ടി. ഭരണകക്ഷി എംഎൽഎമാരും ആംആദ്‌മി പ്രവർത്തകരും ഗവർണർക്കെതിരെ പ്ലക്കാർഡുകളേന്തി രാജ്‌ഭവനിലേക്ക്‌ മാർച്ച് നടത്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വിനിശർമ, കോൺഗ്രസ്‌ പ്രതിപക്ഷ നേതാവ്‌ പ്രതാപ് സിങ്‌ ബാജ്വ എന്നിവർ ഗവർണറെ സന്ദർശിച്ച്‌ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഗവർണറുടെ നടപടി. പഞ്ചാബിൽ ആംആദ്‌മി   സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് വിശ്വാസവോട്ട്‌ തേടാൻ ഭഗവന്ത്‌ മൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top