16 September Tuesday

വ്യക്തിസ്വാതന്ത്ര്യ നിഷേധം ഉടൻ പരിഗണിക്കണം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


ന്യൂഡൽഹി
വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നെന്ന പരാതിയുള്ള കേസുകൾ എത്രയുംവേഗം പരിഗണിച്ച്‌ തീർപ്പാക്കണമെന്ന്‌ സുപ്രീംകോടതി. മുൻകൂർജാമ്യ ഹർജി രണ്ടുമാസത്തിനുശേഷം പരിഗണിക്കാമെന്ന ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീലിലാണ്‌ സുപ്രീംകോടതി നിരീക്ഷണം.

അറസ്റ്റിൽനിന്ന്‌ താൽക്കാലിക സംരക്ഷണം അനുവദിക്കാതെ കേസ്‌ മാറ്റിയ ഹൈക്കോടതി നടപടിക്കെതിരെയാണ്‌ ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്‌. ‘ഇത്തരം കേസുകളിൽ കോടതികൾ പെട്ടെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതാണ്‌ ശരിയായ നടപടി’–- ജസ്റ്റിസുമാരായ സി ടി രവികുമാർ, സുധാൻശു ധുലിയ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക്‌ സുപ്രീംകോടതി നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top