23 April Tuesday

വ്യാജ ഫാർമസിസ്റ്റുകൾക്കെതിരെ 
നടപടി എടുക്കണം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


ന്യൂഡൽഹി
ബിഹാറിൽ സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റുകളായി വ്യാജന്മാർ പ്രവർത്തിക്കുന്നതിൽ സുപ്രീംകോടതിക്ക്‌ കടുത്ത ആശങ്ക. യോഗ്യതകളില്ലാതെ നിരവധിപേർ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നത്‌ ആശങ്കാജനകമാണെന്ന്‌ ജസ്റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. രജിസ്‌ട്രേഷനുള്ള ഫാർമസിസ്റ്റുകൾ അല്ലാതെ മറ്റാരും ആശുപത്രികളിൽ ഇല്ലെന്നത്‌ സർക്കാർ ഉറപ്പുവരുത്തണം.

സാധാരണക്കാർക്ക്‌ മരുന്ന്‌ വിതരണം ചെയ്യാൻ യോഗ്യതയില്ലാത്തവർ ഉള്ളത്‌ പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ്‌ സുപ്രീംകോടതി ഇടപെടൽ. യോഗ്യത ഇല്ലാത്തവർക്കെതിരെ കർശനനടപടി വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top