ന്യൂഡൽഹി
പുതിയ വോട്ടർമാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ നമ്പർ നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള 6, 6ബി ഫോമുകളിൽ ഇക്കാര്യം വിശദീകരിച്ചുള്ള മാറ്റം വരുത്തുമെന്നും ഉറപ്പുനൽകി.
പുതിയ വോട്ടർമാർക്കുള്ള ഫോറം 6, വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർനമ്പർ നൽകാനുള്ള ഫോറം 6ബി തുടങ്ങിയവ ചോദ്യം ചെയ്‌തുള്ള ഹർജകളിലാണ് കമീഷൻ നിലപാട് അറിയിച്ചത്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ഇതുവരെ 66 കോടിയിൽ ഏറെ ആധാർ നമ്പരുകൾ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. എന്നാൽ, രജിസ്‌ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് (അമെൻഡ്മെന്റ്) റൂൾസ് 2022 പ്രകാരം വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർനമ്പർ നൽകണമെന്ന് നിർബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷകൻ സുകുമാർ പട്‌ജോഷി നിലപാട് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..