25 April Thursday

ഇന്ത്യയുടെ ജിഡിപി വളർച്ച 
ഇടിയുമെന്ന് എഡിബി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


ന്യൂഡൽഹി
ഇന്ത്യയുടെ 2022–23ലെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക് വെട്ടിക്കുറച്ച് ഏഷ്യൻ വികസന ബാങ്ക് ‌(എഡിബി). ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായാണ് സാമ്പത്തിക വളർച്ച നിരക്ക് താഴ്ത്തിയത്. വർധിച്ച പണപ്പെരുപ്പവും കടുത്ത സാമ്പത്തിക നിയന്ത്രണവുമാണ് കാരണം. രാജ്യത്തിന്റെ പ്രതീക്ഷിത പണപ്പെരുപ്പ നിരക്ക് 6.7 ശതമാനമായി ഉയർത്തി.

ചെെനയുടെ ജിഡിപി വളർച്ച നിരക്കും അഞ്ചു ശതമാനത്തിൽനിന്ന് 3.3 ശതമാനമായും കുറച്ചു. 30 വർഷത്തിനിടെ ആദ്യമായാണ് ചെെന ഏഷ്യയിലെ മറ്റ് വികസ്വര രാജ്യങ്ങളേക്കാൾ കുറഞ്ഞ വളർച്ച നിരക്ക് രേഖപ്പെടുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top