18 April Thursday

പഞ്ചാബ്‌ നിയമസഭ ചേരാനുള്ള 
ഉത്തരവ്‌ റദ്ദാക്കി ഗവർണർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ബൻവാരിലാൽ പുരോഹിത്


ന്യൂഡൽഹി
വിശ്വാസവോട്ട്‌ തേടുന്നതിനായി പഞ്ചാബ്‌ സർക്കാർ വ്യാഴാഴ്‌ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്‌ തലേന്ന്‌ അട്ടിമറിച്ച്‌ ഗവർണർ. സഭ സമ്മേളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച്‌ ആദ്യമിറക്കിയ ഉത്തരവ്‌ ഗവർണർ ബൻവാരിലാൽ പുരോഹിത് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അശ്വിനിശർമ സഭ വിളിക്കാൻ അനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ടതിനു പുറമെയാണ്‌ അസാധാരണ നടപടി. ബുധൻ വൈകിട്ട്‌ ഇറക്കിയ പുതിയ ഉത്തരവിൽ വിശ്വാസവോട്ട്‌ തേടുന്നതിനായിമാത്രം സഭ വിളിച്ചുചേർക്കാൻ നിയമമില്ലെന്ന്‌ ഗവർണർ അവകാശപ്പെട്ടു.

ഡൽഹിക്ക്‌ സമാനമായി പഞ്ചാബിലും ആം ആദ്‌മി എംഎൽഎമാരെ വലയിലാക്കി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നെന്ന്‌ ആരോപിച്ചാണ്‌ വിശ്വാസവോട്ട്‌ തേടാൻ തീരുമാനിച്ചത്‌. ഗവർണറുടെ നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യലാണെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top