20 April Saturday

വിദേശ യുവതിയും മകനും കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


ന്യൂഡല്‍ഹി
ഡല്‍ഹിയിലെ കല്‍കാജിയില്‍ വിദേശ വനിതയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിര്‍​ഗിസ്ഥാന്‍കാരിയായ മൈസ്‌കൽ ഷുംബയേവ (28), ഒരു വയസ്സുള്ള മകന്‍ മാനസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും കത്തികൊണ്ട് കുത്തിയതിന്റെ പാടുകളുണ്ട്.

തിങ്കളാഴ്ച രാത്രി വയറുവേ​ദനയെ തുടർന്ന്‌ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മൈസ്‌കൽ ഭര്‍ത്താവ് വിനയ് ചൗഹാനിനോട് ആവശ്യപ്പെട്ടപ്പോൾ  ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഇയാള്‍ സുഹൃത്തിനെ കാണാൻ പോയി. രാത്രിതന്നെ കൂട്ടുകാരി മത്‌ലൂബയെത്തി യുവതിയെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചു.  പിന്നീട് വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top