03 July Sunday

നികുതിവരുമാന നഷ്ടം : കേന്ദ്രം ലക്ഷം കോടി 
കടമെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ന്യൂഡൽഹി
പെട്രോൾ–- ഡീസൽ നികുതി കുറച്ചതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ ഒരു ലക്ഷം കോടിയോളം രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ. രാജ്യമെങ്ങും വിലക്കയറ്റം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര നികുതി യഥാക്രമം എട്ടു രൂപയും ആറു രൂപയുമാണ്‌ കുറച്ചത്‌. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇത്‌ നികത്താനാണ്‌ വീണ്ടും കടമെടുക്കുന്നത്‌.

നടപ്പു സാമ്പത്തികവർഷം 14.3 ലക്ഷം കോടി രൂപയുടെ കടമെടുപ്പാണ്‌ കേന്ദ്രം ബജറ്റിൽ ലക്ഷ്യമിടുന്നത്‌. കൂടുതൽ പണം കടമെടുക്കുന്നതോടെ ആകെ വാർഷിക കടം 15 ലക്ഷം കോടി കവിയും. സാമ്പത്തിക മാനേജ്‌മെന്റിൽ കേന്ദ്രത്തിന്‌ സംഭവിച്ച പാളിച്ച കടുത്ത പ്രതിസന്ധിയിലേക്കാണ്‌ രാജ്യത്തെ തള്ളിവിടുന്നത്‌. പണപ്പെരുപ്പവും വിലക്കയറ്റവും അതിരൂക്ഷമായതിനൊപ്പം സർക്കാരിന്റെ ധനകമ്മി കണക്കും പാളുകയാണ്‌.

നടപ്പുവർഷം ജിഡിപിയുടെ 6.4 ശതമാനം ധനകമ്മി പ്രതീക്ഷിച്ച സ്ഥാനത്ത്‌ 6.9 ശതമാനമായി ഉയരുമെന്നാണ്‌ പുതിയ വിലയിരുത്തൽ. ഇതും കൂടുതൽ കടമെടുപ്പിന്‌ കാരണമാകും. യുഎൻ സാമ്പത്തികസ്ഥിതി റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞവർഷത്തെ 8.8 ശതമാനത്തിൽനിന്ന്‌ 6.4 ശതമാനമായി ഇടിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top