25 April Thursday

ബിൽ ഒപ്പിടാതെ തെലങ്കാന ഗവർണർ ; സുപ്രീംകോടതി കേന്ദ്രനിലപാട്‌ തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


ന്യൂഡൽഹി
തെലങ്കാന ഗവർണർ നിർണായക ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാടുതേടി സുപ്രീംകോടതി. കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയക്കാൻ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ആലോചിച്ചെങ്കിലും സോളിസിറ്റർജനറൽ തുഷാർമെഹ്‌ത നോട്ടീസ്‌ അയക്കരുതെന്ന്‌ അപേക്ഷിച്ചതോടെയാണ്‌ നിലപാട്‌ തേടിയത്‌. നിയമസഭ പാസാക്കിയ 10 ബില്ലിന്‌ അംഗീകാരം നൽകാത്ത ഗവർണർ തമിഴ്‌ഇസൈ സൗന്ദരരാജന്റെ നിലപാടിന്‌ എതിരെയാണ്‌ ഹർജി. സെപ്‌തംബറിൽ നിയമസഭ പാസാക്കിയ പൊതുനിയമനബോർഡ്‌ ബിൽ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത്‌ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്നും ഹർജിയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top