24 April Wednesday

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : പ്രതിപക്ഷ പാർടികൾ 
നാളെ യോഗം ചേരും

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർടികൾ എൻസിപി നേതാവ്‌ ശരദ്‌ പവാറിന്റെ അധ്യക്ഷതയിൽ പാർലമെന്റ്‌ അനക്‌സിൽ ചൊവ്വാഴ്‌ച യോഗം ചേരും. 17 പാർടിയുടെ നേതാക്കൾ പങ്കെടുക്കും. കൂടുതൽ പാർടികളെ പങ്കെടുപ്പിക്കാൻ ശ്രമം തുടരുന്നു. പ്രതിപക്ഷ ക്യാമ്പിൽ ഗോപാൽകൃഷ്‌ണ ഗാന്ധിയുടെ പേരാണ്‌ മുന്നിട്ടുനിൽക്കുന്നത്‌.

വോട്ട്‌ ഉറപ്പിക്കാനും സഖ്യകക്ഷികളും മറ്റുമായി ചർച്ച നടത്താനും ബിജെപി രൂപീകരിച്ച കോ–- ഓർഡിഷേനൻ കമ്മിറ്റി ഞായറാഴ്‌ച യോഗം ചേർന്നു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി കൺവീനർ ഗജേന്ദ്ര സിങ്‌ ശെഖാവത്ത്‌ അടക്കമുള്ളവർ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്‌ ഒരു മാസംമാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top