20 April Saturday

കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കും: സിഐടിയു

പ്രത്യേക ലേഖകൻUpdated: Thursday Nov 18, 2021

ഹൈദരാബാദിൽ ചേർന്ന സിഐടിയു ജനറൽ കൗൺസിലിന്റെ സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ 
ജനറൽ സെക്രട്ടറി തപൻ സെൻ സംസാരിക്കുന്നു


ഹൈദരാബാദ്‌
മോദി സർക്കാരിന്റെ സ്വകാര്യവൽക്കരണ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾ വിജയിപ്പിക്കാൻ സിഐടിയു ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.

പവർ ഗ്രിഡ്‌ മേഖലയിൽ ഡിസംബർ രണ്ടിനും നിർമാണമേഖലയിൽ രണ്ട്‌, മൂന്ന്‌ തീയതികളിലും അഖിലേന്ത്യ പണിമുടക്ക്‌ നടക്കും.
ബാങ്കുകൾ, എൽഐസി, തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിക്കും.കർഷകസമരം തുടങ്ങിയതിന്റെ വാർഷികദിനമായ നവംബർ 26ന്‌ സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന്‌ സംസ്ഥാനതല കൺവൻഷനുകൾ നടത്തും.കാർഷികനിയമങ്ങൾ, തൊഴിൽകോഡുകൾ, ദേശീയ ആസ്‌തി വിൽപ്പന എന്നിവയിൽ പ്രതിഷേധിച്ചും കുടിയേറ്റത്തൊഴിലാളികൾക്കും അസംഘടിതമേഖല തൊഴിലാളികൾക്കും മിനിമം വേതനം, സാമൂഹ്യസുരക്ഷ അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയും പ്രചാരണ–-പ്രക്ഷോഭ പരിപാടികൾ ശക്തമാക്കും. തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവ രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങളോടുള്ള പ്രതിഷേധം തുടരാനും കൗൺസിൽ യോഗം തീരുമാനിച്ചു.

പാർലമെന്റിന്റെ  ബജറ്റ്‌സമ്മേളനകാലയളവിൽ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ആഹ്വാനപ്രകാരം നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ തയ്യാറെടുപ്പ്‌ വിപുലമായി നടത്തും.ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാന കേന്ദ്രം ഓഡിറ്റോറിയത്തിലാണ്‌ ത്രിദിന യോഗം ചേർന്നത്‌.
 ഇതിനു മുന്നോടിയായി ചേർന്ന അഖിലേന്ത്യ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ വർക്കിങ്‌ വിമൻ യോഗം തൊഴിലെടുക്കുന്ന സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top