24 April Wednesday

പരംബീർ സിങ്‌ എവിടെ

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


ന്യൂഡൽഹി
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുംബൈ മുൻ പൊലീസ്‌ കമീഷണർ പരംബീർ സിങ്‌ എവിടെയെന്ന്‌ സുപ്രീംകോടതി.. അഴിമതി, സാമ്പത്തികത്തട്ടിപ്പ്‌ കേസുകൾ റദ്ദാക്കണമെന്ന പരംബീറിന്റെ ഹർജി പരിഗണിക്കവേയാണ്‌ കോടതിയുടെ ചോദ്യം. ഒളിവിലുള്ള പരംബീർസിങ്ങിനെ മുംബൈ മജിസ്‌ട്രേട്ട്‌ കോടതിയാണ് പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തിരിച്ചെത്തി അന്വേഷണവുമായി സഹകരിച്ചശേഷം ഹർജി പരിഗണിക്കാമെന്ന്‌- ജസ്‌റ്റിസ്‌ എസ്‌ കെ കൗൾ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖ് 100 കോടി രൂപ പിരിച്ചുനൽകാൻ ആവശ്യപ്പെട്ടെന്ന പരംബീർസിങ്ങിന്റെ വെളിപ്പെടുത്തലാണ്‌ കേസിന്‌ ആധാരം.

പ്രാഥമിക അന്വേഷണറിപ്പോർട്ട്‌ ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ സിബിഐയോട് നിർദേശിക്കണമെന്ന അനിൽദേശ്‌മുഖിന്റെ ഹർജി സുപ്രീംകോടതി പരി​ഗണിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top