25 April Thursday

കൊറോണക്ക്‌ ഇന്ത്യയിൽ ജനിതകമാറ്റം ഉണ്ടായില്ല: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


ന്യൂഡൽഹി
കൊറോണ വൈറസിന്‌ എന്തെങ്കിലും മാറ്റം ഇന്ത്യയിൽ സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌ വർധൻ. പ്രതിവാര ഓൺലൈൻ പ്രഭാഷണത്തിലാണ്‌ മന്ത്രിയുടെ അവകാശവാദം.

പത്രങ്ങൾ കോവിഡ്‌ പരത്തില്ല. മെഡിക്കൽ ഓക്‌സിജന്‌ രാജ്യത്ത്‌ ക്ഷാമവുമില്ല. നിലവിൽ 6400 മെട്രിക് ടണ്ണാണ്‌ പ്രതിദിനം വേണ്ടത്‌. കൂടുതൽ ആവശ്യകതയുണ്ടായാൽ ഉൽപ്പാദനം വർധിപ്പിക്കും. സംസ്ഥാനങ്ങൾക്ക്‌ 102400 ഓക്‌സിജൻ സിലിണ്ടർ കൈമാറി‌. ‌

കോവിഡ്‌ പാക്കേജ്‌ രണ്ടാംഘട്ടമായി സംസ്ഥാനങ്ങൾക്ക്‌ 1352 കോടി കൈമാറി. മൂക്കിലൂടെ നൽകാവുന്ന വാക്‌സിൻ ഇന്ത്യയിൽ നിലവിൽ പരീക്ഷണത്തിലില്ല. കോവിഡ്‌ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ നാൽപ്പതിനായിരം പേർവരെ പങ്കാളികളാകാം–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top