18 December Thursday

പിടികൂടിയ ആധുധധാരികളെ മോചിപ്പിക്കാൻ ബന്ദ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


ന്യൂഡൽഹി
അത്യാധുനിക ആയുധങ്ങളും സൈനികവേഷവും കൈവശംവച്ചതിന്‌ സുരക്ഷാസേന പിടികൂടിയ അഞ്ചു യുവാക്കളെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ത്തീ സംഘടനകൾ മണിപ്പുരിൽ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ ബന്ദ്‌ പുരോഗമിക്കുന്നു. ഇംഫാലിലെ ക്ലബ്ബുകളും മെയ്‌ത്തീ വനിതാ സംഘടനയായ മെയ്‌ര പെയ്‌ബിയുമാണ്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബന്ദ്‌ നടത്താൻ ആഹ്വാനം നൽകിയത്‌. കുക്കി ആക്രമണകാരികളിൽനിന്ന്‌ സ്വയരക്ഷയ്‌ക്കായാണ്‌ ആധുയങ്ങൾ കൈവശംവച്ചതെന്നും പിടിയിലായവർ ഗ്രാമപ്രതിരോധ സംഘത്തിൽപ്പെട്ടവരാണെന്നും അവകാശപ്പെട്ടാണ്‌ ബന്ദ്‌. യുവാക്കളെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തിങ്കളാഴ്‌ച പൊലീസ്‌ സ്‌റ്റേഷൻ ആക്രമിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top