ന്യൂഡല്‍ഹി
ജാതിമത ഭേദമില്ലാതെ ഇഷ്ടമുള്ള ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹം ചെയ്യുന്നതില്‍ സമൂഹമോ അച്ഛനമ്മമാരോ ഇടപെടേണ്ടതില്ലെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്തതിന് അച്ഛനമ്മമാരില്‍നിന്ന് ഭീഷണി നേരിടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ദമ്പതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..