ന്യൂഡൽഹി
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങളുടെ വിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. കളിമണ്ണ് പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന പ്രതിമകൾ നദികളിൽ നിമജ്ജനം ചെയ്‌താൽ പരിസ്ഥിതിക്ക് കോട്ടമുണ്ടാകില്ലെന്ന് ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പ്ലാസ്‌റ്റർഓഫ് പാരീസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധി ഡിവിഷൻബെഞ്ച് സ്‌റ്റേ ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..