25 April Thursday

സൈറസ്‌ മിസ്‌ത്രി അപകടത്തിൽപ്പെട്ട പാതയിൽ ഈ വർഷം 62 മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


മുംബൈ
ടാറ്റ സൺസ് മുൻ ചെയർമാൻ സെെറസ് മിസ്‌ത്രി കൊല്ലപ്പെട്ട ദേശീയപാതയിൽ നൂറുകിലോമീറ്ററിനുള്ളിൽ ഈ വർഷമുണ്ടായത് 262 അപകടം. മുംബെെ– അഹമ്മദാബാദ് ദേശീയപാതയിൽ താനെയിലെ ഗോഡ്ബന്ദറിനും പാൽഘർ ജില്ലയിലെ ദാപ്ചാരിക്കും ഇടയിലാണ്‌ ഇത്രയും അപകടമുണ്ടായത്‌.

62 പേരാണ്‌ ഈ അപകടങ്ങളിൽ മരിച്ചത്‌. 192 പേർക്ക്‌ പരിക്കേറ്റു. മോശം അറ്റുകുറ്റപ്പണിയും സൂചനാബോർഡുകളുടെ അഭാവവും വേഗം കുറയ്‌ക്കാനുള്ള നടപടിയില്ലാത്തതുമാണ്‌ അപകടകാരണം. സൈറസ്‌ മിസ്‌ത്രി അപകടത്തിൽപ്പെട്ട ചരോട്ടിക്ക് സമീപമുള്ള ഭാഗത്ത് ഈവർഷം 25 അപകടത്തിൽ 26 പേർ മരിച്ചതായി മഹാരാഷ്ട്ര ഹൈവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുംബൈയിലേക്കുള്ള റോഡിൽ സൂര്യ നദി പാലത്തിനുമുമ്പ്‌ മൂന്നുവരി പാതി രണ്ടുവരിയായി ചുരുങ്ങുന്നു. എന്നാൽ, ഇതറിയിക്കുന്ന സൂചനാബോർഡില്ല. ദേശീയപാത അതോറിറ്റിക്ക്‌ കീഴിൽ വരുന്നതാണ്‌ ഈ റോഡ്‌. എന്നാൽ, ടോൾ പിരിക്കുന്ന കമ്പനിക്കാണ്‌ പരിപാലന ഉത്തരവാദിത്വമെന്നാണ്‌ അവരുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top