25 April Thursday

സ്വകാര്യ ട്രെയിൻ‌ സർവീസ്‌ : നിരക്ക്‌ കമ്പനികൾ നിശ്ചയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


ന്യൂഡൽഹി
രാജ്യത്ത്‌ സർവീസ്‌ ആരംഭിക്കാന്‍പോകുന്ന സ്വകാര്യ ട്രെയിനുകളിലെ‌ യാത്രാകൂലി‌ കമ്പനികൾക്ക്‌ നിശ്‌ചയിക്കാം. കമ്പനികൾക്ക്‌ സ്വന്തം രീതിയിൽ നിരക്ക്‌ നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകിയെന്ന്‌ റെയിൽവേ ബോർഡ്‌ ചെയർമാനും ആദ്യ സിഇഒയുമായ വി കെ യാദവ്‌ പറഞ്ഞു. 2023 ഏപ്രിലോടെ സ്വകാര്യ ട്രെയിനുകൾ സർവീസ്‌ തുടങ്ങും. റെയിൽവേയുടെ നിലവിലെ ബുക്കിങ്‌ സംവിധാനമാണ്‌ സ്വകാര്യ ഓപ്പറേറ്റർമാരും ഉപയോഗിക്കുക.അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അൽസ്റ്റോം എസ്എ, ബോംബാർഡിയർ ഐഎൻസി, ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ കമ്പനികളാണ്‌ പദ്ധതിയിൽ താൽപ്പര്യമറിയിച്ചത്. 109 റൂട്ടിലായി 151 സ്വകാര്യ ട്രെയിൻ അനുവദിച്ച്‌‌ ജൂലൈയിൽ സർക്കാർ പ്രാഥമിക നടപടികൾ തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top