26 April Friday

- ഷോപ്പിയാൻ ഏറ്റുമുട്ടല്‍ : സൈനികര്‍ക്കെതിരെ അച്ചടക്കനടപടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


ശ്രീനഗർ
രണ്ടുമാസംമുമ്പ് പടിഞ്ഞാറൻ കശ്‌മിരീലെ ഷോപ്പിയാൻ ജില്ലയില്‍ സുരക്ഷാസേന മൂന്ന് പേരെ വെടിവെച്ചുകൊന്നതില്‍ സായുധസേനാപ്രത്യേകാധികാര നിയമം (അഫ്‌സ്‌പ) ലംഘിക്കപ്പെട്ടതായി പ്രാഥമിക തെളിവ് ലഭിച്ചെന്ന് സൈനികകോടതി. സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്കെതിരെ ഉടൻ അച്ചടക്കനടപടി  ആരംഭിക്കും.

ജൂലൈ 18ന്‌ ആണ്‌ മൂന്ന് "ഭീകരരെ ഏറ്റുമുട്ടലില്‍  വധിച്ചതായി' സൈന്യം അറിയിച്ചത്‌. കൊല്ലപ്പെട്ട യുവാക്കള്‍ ബന്ധുക്കളാണെന്നും ഇവര്‍ ഷോപ്പിയാനില്‍ കൂലിപ്പണിയെടുക്കുന്നവരാണെന്നും ബന്ധുകളും നാട്ടുകാരും പിന്നാലെ വെളിപ്പെടുത്തി.  രജൗരി ജില്ലക്കാരായ ഇവരെ അംഷിപുര ഗ്രാമത്തിൽവച്ച്‌ കാണാതാവുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തിയതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്. ഇവരെ സൈന്യം പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൂന്നുപേര്‍ക്കും ഭീകരസംഘടനകളുമായുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് കിട്ടാനുണ്ടെന്നും സൈനിക വക്താവ് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top