19 April Friday

ഉപമുഖ്യമന്ത്രി സ്ഥാനം ദളിതർക്ക്‌ നൽകണം: ജി പരമേശ്വര

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

image credit g parameswara twitter


ബംഗളൂരു
കർണാടകത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ദളിതർക്ക്‌ നൽകിയില്ലെങ്കിൽ പ്രതികൂല സാഹചര്യമുണ്ടാകുമെന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ്‌ നേതാവും ജെഡിഎസ്‌–- കോൺഗ്രസ്‌ സഖ്യസർക്കാരിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി പരമേശ്വര. ഏറെ അനിശ്ചിതത്വത്തിനൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും തീരുമാനിച്ച്‌ മണിക്കൂറുകൾക്കുള്ളിലാണ്‌ മുൻ സംസ്ഥാന കോൺഗ്രസ്‌ തലവൻകൂടിയായ മുതിർന്ന നേതാവിന്റെ ഭീഷണി. തന്നെ ഏക ഉപമുഖ്യമന്ത്രിയാക്കണമെന്ന ശിവകുമാറിന്റെ ആവശ്യം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിൽ ശരിയായിരിക്കാം. എന്നാൽ, അതാകരുത്‌ ഹൈക്കമാൻഡിന്റെ കാഴ്‌ചപ്പാട്‌.

ഉപമുഖ്യമന്ത്രിപദം നൽകാത്തതിലൂടെ ദളിതരോട്‌ അനീതി കാട്ടിയോ എന്ന്‌ പരിശോധിക്കണം.  അമ്പത്തൊന്ന്‌ ദളിത്‌ സീറ്റിൽ 35ലും കോൺഗ്രസാണ്‌ വിജയിച്ചത്‌. അതുകൂടി കേന്ദ്രനേതൃത്വം പരിഗണിക്കണമെന്നും പരമേശ്വര പറഞ്ഞു.മികച്ച ഭൂരിപക്ഷം ലഭിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണം തുടര്‍ന്നും പ്രതിസന്ധി സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ് പരമേശ്വരയുടെ വാക്കുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top