25 April Thursday

പ്രാദേശിക വികസന‌ ഫണ്ട്‌ മരവിപ്പിക്കരുത് : രാജ്യസഭയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


ന്യൂഡൽഹി
കോവിഡിന്റെ മറവിൽ എംപിമാരുടെ പ്രാദേശിക വികസന (എംപി എൽഎഡി‌) ഫണ്ട്‌ രണ്ടുവർഷത്തേക്ക്‌ മരവിപ്പിച്ച കേന്ദ്ര നടപടിക്കെതിരായി രാജ്യസഭയിൽ പ്രതിഷേധം. എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഒരു വർഷത്തേക്ക്‌ 30 ശതമാനം വെട്ടിക്കുറച്ചുള്ള ബില്ലുകളിന്മേലുള്ള ചർച്ചക്കിടെ പ്രതിപക്ഷ നേതാവ്‌ ഗുലാംനബി ആസാദ്‌ അടക്കമുള്ളവർ പ്രാദേശിക വികസന‌ ഫണ്ട്‌ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു.    വിഷയം സഭ ചർച്ച ചെയ്യുന്ന ബില്ലുകളുടെ പരിധിയിൽ വരുന്നതല്ലെന്ന്‌‌ സർക്കാർ നിലപാടെടുത്തു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്‌ മരവിപ്പിക്കുന്നതിനു പകരം കോവിഡ്‌കാലത്ത്‌ പ്രയോജനപ്പെടുംവിധം പുനഃക്രമീകരിക്കുകയാണ്‌ വേണ്ടിയിരുന്നതെന്ന്‌ കെ സോമപ്രസാദ്‌ പറഞ്ഞു. താഴെത്തട്ടിൽ കോവിഡ്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചത്‌. ലക്ഷക്കണക്കിനാളുകൾ തൊഴിൽരഹിതരായി. ഇവരെല്ലാം പട്ടിണിയിലാണ്‌. സർക്കാർ തീരുമാനം നിയമപ്രശ്‌നങ്ങൾക്ക്‌ വഴിവയ്‌ക്കും‌–- സോമപ്രസാദ്‌ പറഞ്ഞു.

എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചുള്ള ബില്ലുകൾ സഭ പാസാക്കി. നേരത്തേ ലോക്‌സഭയും രണ്ട്‌ ബില്ലും പാസാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top