19 April Friday

ബിജെപിക്കാരെ പ്രതിയാക്കാത്തതിന് ‌ന്യായീകരണമില്ല: ജൂലിയോ റിബേറോ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


ന്യൂഡൽഹി
വടക്കുകിഴക്കന്‍ ഡൽഹി കലാപത്തിന് തിരികൊളുത്തിയ ബിജെപി നേതാക്കൾക്ക്‌ എതിരെ നടപടിയെടുക്കാത്തത് ഒരുകാരണവശാലും ന്യായീകരിക്കാനാകില്ലെന്ന്‌ വിരമിച്ച ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ ജൂലിയോ റിബേറോ.
അന്വേഷണം വിശ്വസനീയമല്ലെന്ന്‌ ചൂണ്ടിക്കാ‌ട്ടി‌ ജൂലിയോ റിബേറോ ഡൽഹി പൊലീസ്‌ കമീഷണർ എസ്‌ എൻ ശ്രീവാസ്‌തവയ്‌ക്ക്‌ -മെയിൽ അയച്ചിരുന്നു. കമീഷണർ നൽകിയ മറുപടി ആശങ്കകൾ പരിഹരിക്കുന്നതല്ലെന്ന് ജൂലിയോ റിബേറോ പ്രതികരിച്ചു.

‘വിദ്വേഷപ്രസംഗം നടത്തിയ ബിജെപി, സംഘപരിവാര്‍ നേതാക്കളായ അനുരാഗ്‌ ഠാക്കൂർ, കപിൽമിശ്ര, പർവേശ്‌ വർമ എന്നിവർക്ക്‌ എതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കമീഷണർ വ്യക്തമാക്കുന്നില്ല. മുസ്ലിമുകളോ ഇടതുപക്ഷക്കാരോ ആണെങ്കിൽ ദേശദ്രോഹ കേസ് ചുമത്തിയേനേ.

പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ സമാധാനപൂർവം പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയും കൈകാര്യം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുകയും ചെയ്‌ത ബിജെപി നേതാക്കൾക്ക്‌ എതിരെ കേസെടുക്കാത്ത് ന്യായീകരിക്കാനാകില്ല.’–- ജൂലിയോ റിബേറോ ചൂണ്ടിക്കാട്ടി. ജെഎൻയു മുൻവിദ്യാർഥി ഉമർഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top