20 April Saturday

സംഘപരിവാറിന്‌ തിരിച്ചടി ; ജ്ഞാൻവാപിയിൽ ആരാധന തടയരുത്‌: സുപ്രീംകോടതി

റിതിൻ പൗലോസ്‌Updated: Tuesday May 17, 2022



ന്യൂഡൽഹി
‘ശിവലിംഗം’ കണ്ടെത്തിയെന്ന്‌ സംഘപരിവാർ ആരോപിക്കുന്ന വാരാണസി ജ്ഞാൻവാപി മസ്ജിദിൽ മുസ്ലിം സമുദായത്തിന്റെ ആരാധന തടയരുതെന്ന്‌ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്‌. വിശ്വാസികളുടെ പ്രവേശം തടഞ്ഞ ജില്ലാ കോടതിയുടെ ഉത്തരവ്‌ അസ്ഥിരപ്പെടുത്തി. ശിവലിംഗം കണ്ടെത്തിയെന്ന്‌ പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

നിസ്‌കാരമടക്കം തടയണമെന്നുള്ള സംഘപരിവാർ പിന്തുണയുള്ള ഹർജിക്കാരുടെ ആവശ്യം ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, പി എസ്‌ നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്‌ തള്ളി. കേസ്‌ വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. ജില്ലാ കോടതിയുടെ ഉത്തരവിൽ ഗുരുതര നിയമപ്രശ്‌നമുണ്ടെന്ന്‌ തത്വത്തിൽ അംഗീകരിക്കുന്നതാണ്‌ ഉത്തരവ്‌. സർവേ കമീഷണർ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന്‌ പറയാനാകില്ലെന്നും പള്ളിക്കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. റിപ്പോർട്ട്‌ ലഭിക്കുന്നതിനു മുമ്പേ എതിർകക്ഷിയുടെ അഭിഭാഷകർ പറഞ്ഞതുകേട്ട്‌  ജില്ലാകോടതി പ്രദേശം സീൽചെയ്‌തെന്നും അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top