07 July Monday

ദർ​ഗയ്ക്ക് സമീപം ഹനുമാൻ വി​ഗ്രഹം: മധ്യപ്രദേശിലെ 
നീമച്ചിൽ
 നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ഭോപാൽ
മധ്യപ്രദേശിലെ നീമച്ച് നഗരത്തിൽ ദർ​ഗയ്ക്ക് സമീപം ഹനുമാൻ വി​ഗ്രഹം സ്ഥാപിക്കാനുള്ള നീക്കത്തെ തുടർന്ന്‌ ഇരുവിഭാ​ഗങ്ങൾ തമ്മിൽ തർക്കം. സംഘർഷാവസ്ഥ പരിഗണിച്ച്‌ പ്രദേശത്ത്‌ നിരോധനാജ്ഞ ഏർപ്പെടുത്തി.

തിങ്കൾ രാത്രി ഇരുവിഭാ​ഗവും തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഭവത്തിൽ ഒരു പൊലീസുകാരന്‌ പരിക്കേറ്റു.

തുടർന്നാണ് ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top