29 March Friday

അഞ്ചാം നാളും പാർലമെന്റ്‌ 
സ്‌തംഭിപ്പിച്ച്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


ന്യൂഡൽഹി
തുടർച്ചയായ അഞ്ചാം ദിവസവും ലോക്‌സഭയും രാജ്യസഭയും സ്‌തംഭിപ്പിച്ച്‌ ഭരണകക്ഷിയായ ബിജെപി. അദാനി ഗ്രൂപ്പിന്റെ അഴിമതി വിഷയം ചർച്ചയാകാതിരിക്കാനാണ്‌ നടപടി. യുകെയിൽ നടത്തിയ പരാമർശത്തിന്‌ മാപ്പു പറയാതെ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന്‌ പറഞ്ഞാണ്‌ വെള്ളിയാഴ്‌ച ഇരുസഭയും തടസ്സപ്പെടുത്തിയത്‌. അദാനി അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധിച്ചു.

ലോക്‌സഭയിൽ ചോദ്യോത്തരവേളയും രാജ്യസഭയിൽ ശൂന്യവേളയും തടസ്സപ്പെട്ടു. ഇരുസഭയിലും ബഹളം ഇരുപത്‌ മിനിറ്റ്‌ തുടർന്നു. തുടർന്ന്‌ തിങ്കളാഴ്‌ച ചേരാനായി ഇരുസഭയും പിരിഞ്ഞു. പാർലമെന്റ്‌ പിരിഞ്ഞതിനു പിന്നാലെ പ്രതിപക്ഷ പാർടികൾ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിൽ പ്രതിഷേധിച്ചു. തൃണമൂൽ ഒഴികെയുള്ള പ്രതിപക്ഷ പാർടി എംപിമാർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top