25 April Thursday

ന്യൂനപക്ഷ നിർണയം: 
ഹർജികൾ മാർച്ചിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


ന്യൂഡൽഹി  
ന്യൂനപക്ഷങ്ങളെ ദേശീയതലത്തിൽ നിർണയിക്കുന്നതിനെതിരെ ബിജെപി നേതാവ്‌ അശ്വനി ഉപാധ്യായ അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാർച്ച്‌ 21 ലേക്ക്‌ മാറ്റി. വിഷയത്തിൽ നിലപാട്‌ അറിയിക്കാത്ത സംസ്ഥാനങ്ങൾ വാദംകേൾക്കലിനുമുമ്പ്‌ അഭിപ്രായം അറിയിച്ചില്ലെങ്കിൽ ഒന്നും പറയാനില്ലെന്ന്‌ കരുതി മുന്നോട്ടുപോകുമെന്ന്‌ സുപ്രീംകോടതി അറിയിച്ചു.

കേരളമടക്കം 24 സംസ്ഥാനവും ആറ്‌ കേന്ദ്രഭരണ പ്രദേശവും നിലപാട്‌ അറിയിച്ചിരുന്നു.  ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിലും നിർണയിക്കാമെന്ന്‌ അറിയിച്ച്‌ കഴിഞ്ഞ മാർച്ചിൽ കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.  എന്നാൽ പിന്നീട്‌ നിലപാട്‌ മാറ്റി കേന്ദ്രത്തിന്‌ തന്നെയാണ്‌ അധികാരമെന്ന്‌ കാണിച്ച്‌ പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top