20 April Saturday

കോവിഡ്‌ വാക്‌സിൻ : ആദ്യപരി​ഗണന 30 കോടി പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ യാഥാർഥ്യമായാൽ ആരോഗ്യപ്രവർത്തകരടക്കം പ്രഥമ പരിഗണന നല്‍കേണ്ടവര്‍ക്കായി വേണ്ടത് 60 കോടി വാക്‌സിൻ ഡോസ്. ആരോഗ്യപ്രവർത്തകർ, മറ്റ്‌ കോവിഡ്‌ പ്രതിരോധ മുന്നണി പ്രവർത്തകർ, അമ്പത്‌ വയസ്സിന്‌ മുകളിൽ പ്രായക്കാർ, അമ്പത്‌ വയസ്സിന്‌ താഴെ പ്രായമുള്ള മറ്റ്‌ അസുഖക്കാർ എന്നിവർക്കാണ്‌ പ്രഥമ പരിഗണന. ഈ ​ഗണങ്ങളിലായി 30 കോടിയോളം പേർ വരുമെന്നാണ്‌ കണക്കുകൂട്ടൽ ഡോക്ടർമാരും നേഴ്‌സുമാരുമടക്കം 70 ലക്ഷം പേരാണ്‌ ആരോഗ്യപ്രവർത്തകരുടെ വിഭാഗത്തിൽ വരിക. പൊലീസ്‌, കേന്ദ്രസേന, തദ്ദേശ ജീവനക്കാർ, മറ്റ്‌ മുന്നണി പ്രവർത്തകർ എന്നീ വിഭാഗങ്ങളിലായി രണ്ടു കോടിയിലേറെ പേരുണ്ടാകും. അമ്പത്‌ വയസ്സിന്‌ മുകളിൽ പ്രായക്കാരായി 26 കോടി ജനങ്ങളുണ്ട്‌.

വാക്‌സിൻ വിതരണ പദ്ധതി തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ദേശീയ വിദഗ്‌ധ സമിതി കേന്ദ്ര ഏജൻസികളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരട്‌ പദ്ധതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.

രോഗികൾ 75 ലക്ഷത്തിലേക്ക്‌
രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 75 ലക്ഷത്തോടടുത്തു.  മരണം 1.13 ലക്ഷത്തിലേറെയായി. 24 മണിക്കൂറിൽ 62,212 പേർകൂടി രോഗബാധിതരായി. 837 പേർ കൂടി മരിച്ചു.  306 മരണവും മഹാരാഷ്ട്രയിലാണ്‌. കർണാടക–- 73, ബംഗാൾ–- 61, തമിഴ്‌നാട്‌–- 57, യുപി–- 46, ഛത്തീസ്‌ഗഢ്‌–- 40, പഞ്ചാബ്‌–- 26, ആന്ധ്ര–- 25, മധ്യപ്രദേശ്‌–- 25 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ  മരണം.  കോവിഡ്‌ മരണനിരക്ക്‌ 1.52 ശതമാനമാണ്‌.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top