29 March Friday

ഐആർസിടിസി കേസ്‌ : തേജസ്വിയുടെ ജാമ്യം 
റദ്ദാക്കണമെന്ന് സിബിഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


ന്യൂഡൽഹി
ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡൽഹി കോടതിയിൽ. വാർത്താസമ്മേളനത്തിൽ തേജസ്വി യാദവ് സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കോടതിയിൽ സിബിഐ വാദിച്ചു. ഹർജിയിൽ തേജസ്വിക്ക്‌ പ്രത്യേക കോടതി നോട്ടീസ് അയച്ചു. 

2006-ൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ രണ്ട് ഐആർസിടിസി ഹോട്ടലിന്റെ കരാർ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകി പ്രതിഫലം പറ്റിയെന്നാണ്‌ കേസ്. ലാലുവിന് പുറമേ ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരും കേസിൽ പ്രതിയായിരുന്നു. ഇവർക്ക് 2018ൽ ജാമ്യം ലഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top