20 April Saturday

പൗരത്വപ്രക്ഷോഭകരെ മാത്രം ഉള്‍പ്പെടുത്തി കുറ്റപത്രം

എം പ്രശാന്ത‌്Updated: Thursday Sep 17, 2020


ന്യൂഡൽഹി
പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചവരെ മാത്രം പ്രതിചേർത്ത് വടക്കുകിഴക്കന്‍ ഡൽഹി കലാപ കേസിൽ ‌ പൊലീസിന്റെ കുറ്റപത്രം. കപിൽ മിശ്രയടക്കം പ്രകോപന പ്രസംഗം നടത്തിയ സംഘപരിവാറുകാര്‍ക്കെതിരെ ഒരു നടപടിയുമില്ല. പൊലീസിന്റെ  പക്ഷപാതപരമായ അന്വേഷണത്തില്‍ വ്യാപക പ്രതിഷേധമുയരുന്നു.

അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി അമിതാഭ്‌ റാവത്ത്‌ മുമ്പാകെ  17,000 പേജുള്ള കുറ്റപത്രമാണ്‌ സമർപ്പിച്ചത്‌. കുറ്റങ്ങള്‍ മാത്രം 2692 പേജ്‌‌ വരും. യുഎപിഎ, ഐപിസി, ആയുധ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ്‌ കുറ്റപത്രം. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഉമർ ഖാലിദ്‌, ഷർജീൽ ഇമാം എന്നിവര്‍  പ്രതിപട്ടികയില്‍ ഇല്ല. ഇവരെ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമർപ്പിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

അറസ്റ്റിലായ 21 പേരില്‍ 15 പേരെ പ്രതിചേര്‍ത്തു. പിഞ്‌ജരാതോഡ്‌ എന്ന സംഘടനാ പ്രവർത്തകരായ നടാഷ നർവാൾ, ദേവാംഗന കാലിത, എഎപി പുറത്താക്കിയ കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങിയവരും വിദ്യാര്‍ഥികളുമടക്കമുള്ളവരാണ് പ്രതികള്‍. നടാഷ അടക്കമുള്ള വിദ്യാർഥികളാണ്‌ കലാപം ആസൂത്രണം ചെയ്‌തതെന്നാണ് ആരോപണം. പൗരത്വ നിയമത്തിനെതിരായ സമരം തുടക്കം മുതൽ കലാപം ലക്ഷ്യമിട്ടെന്നും പറയുന്നു. പോപ്പുലർ ഫ്രണ്ടിലെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ആയുധങ്ങളും മറ്റും എത്തിക്കാമെന്ന്‌ ഏറ്റത്‌ ഉമർ ഖാലിദാണെന്നും ജനുവരി എട്ടിന്‌ താഹിർ ഹുസൈനും ഉമറും കൂടിക്കാഴ്‌ച നടത്തിയത്‌ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും കുറ്റപത്രത്തിൽ അവകാശപ്പെടുന്നു. അനുബന്ധ കുറ്റപത്രത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരെ പരാമർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top