25 April Thursday

സഭയില്‍ കൈകോർത്ത്‌ കോൺഗ്രസും ബിജെപിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ന്യൂഡൽഹി
നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന്‌ പാർലമെന്റിൽ കൈകോർത്ത്‌ കോൺഗ്രസും ബിജെപിയും. സ്വർണക്കടത്ത്‌ വിഷയം ചൊവ്വാഴ്‌ച ചോദ്യരൂപത്തിൽ കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർ ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‌ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന്‌ ആഭ്യന്തര മന്ത്രാലയം പറയാത്തതിൽ കോൺഗ്രസ്‌ എംപിമാർ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.

ബുധനാഴ്‌ച കർണാടകയിൽനിന്നുള്ള ബിജെപി അംഗം തേജസ്വി സൂര്യയാണ്‌ സ്വർണക്കടത്ത്‌ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കേരളസർക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിച്ചത്‌. 

“കമ്യൂണിസ്‌റ്റുകാർ കേരളത്തിൽ വലിയ കുഴപ്പങ്ങളാണ്‌ ചെയ്യുന്നത്‌. കമ്യൂണിസ്‌റ്റ്‌ മന്ത്രിമാർ ബന്ധുക്കളെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്തും മറ്റും നിയമിച്ചതിനെ ഹൈക്കോടതി വിമർശിച്ചു. കമ്യൂണിസ്‌റ്റ്‌ ഏകാധിപതികളുടെ ഭരണത്തിൽനിന്നും കേരളത്തെ മോചിപ്പിക്കണം’–- തേജസ്വി ലോക്‌സഭയില്‍ തട്ടിവിട്ടു. എ എം ആരിഫ്‌ അടക്കമുള്ള ഇടതുപക്ഷ എംപിമാർ ഇതിനെതിരെ‌ ശക്തമായി പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top