24 April Wednesday

ലോട്ടറി ക്രമക്കേട് തടയല്‍ : സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022


ന്യൂഡൽഹി
ലോട്ടറി നടത്തിപ്പിൽ ക്രമക്കേടുകളുണ്ടെന്ന്‌ ബോധ്യപ്പെട്ടാൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമില്ലേയെന്ന് സുപ്രീംകോടതി. ലോട്ടറി നടത്തുന്ന ഒരു സംസ്ഥാനത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങളുടെ ലോട്ടറികൾക്ക്‌ വിലക്കേർപ്പെടുത്താൻ അധികാരമുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന നാഗാലാൻഡ്‌ സര്‍ക്കാരിന്റെ ഹർജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി സുപ്രധാനചോദ്യം  ഉന്നയിച്ചത്‌.

നേരത്തേ കേരള ഹൈക്കോടതി, മറ്റ്‌ സംസ്ഥാനങ്ങളുടെ ലോട്ടറികൾക്ക്‌ നിയന്ത്രണങ്ങൾ  ഏർപ്പെടുത്താനുള്ള  സംസ്ഥാനത്തിന്റെ അധികാരം ശരിവച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്‌ എതിരെ നാഗാലാൻഡ്‌ സർക്കാർ നൽകിയ അപ്പീലിൽ കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്ക്‌ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ മറുപടി സമർപ്പിക്കണം. കേസ്‌ സെപ്‌തംബർ 29ന്‌ പരിഗണിക്കും.

നാഗാലാൻഡ്‌ സർക്കാരിന്റെ ലോട്ടറി ഏജന്റ്‌ സിക്കിം ലോട്ടറിയുമായി ബന്ധപ്പെട്ട്‌ 37,000 കോടിയുടെ ക്രമക്കേടുകൾ നടത്തിയെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പല്ലവ്‌ സിസോദിയയും സ്‌റ്റാൻഡിങ് കോൺസൽ സി കെ ശശിയും ചൂണ്ടിക്കാട്ടി. ലോട്ടറി സംസ്ഥാനങ്ങളുടെ വരുമാനമാർജിക്കാനുള്ള പ്രധാനഉപാധികളിൽ ഒന്നാണെന്നും ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top