19 April Friday

2032ൽ സേനയുടെ പകുതി കരാര്‍സൈനികരാകും

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


ന്യൂഡൽഹി
രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന കരസൈനികരിൽ 50 ശതമാനവും 2032ൽ അഗ്നിവീറുകളായി മാറുമെന്ന്‌ കരസേനാ ഉപമേധാവി ലെഫ്‌. ജനറൽ ബി എസ്‌ രാജു പറഞ്ഞു. അഗ്നിപഥ്‌ റിക്രൂട്ടുകളുടെ എണ്ണം ഓരോ വർഷവും വർധിക്കും. കരസേനയിൽ ഈ വർഷം 40,000 പേർ.

എട്ടാം വർഷം 1.2 ലക്ഷം പേരിലെത്തും. 11–-ാം വർഷം 1.6 ലക്ഷമാകും. 2032ൽ കരസേനയിലെ 50 ശതമാനവും അഗ്നിപഥിലൂടെ റിക്രൂട്ട്‌ ചെയ്യപ്പെട്ട അഗ്നിവീറുകളായിരിക്കും–- ദേശീയ ദിനപത്രത്തിന്‌ അനുവദിച്ച അഭിമുഖത്തിൽ രാജു പറഞ്ഞു. അഗ്നിപഥിലൂടെ സൈനികർക്കായുള്ള പെൻഷൻ ചെലവ്‌ വെട്ടിക്കുറയ്‌ക്കുകയാണ്‌ സർക്കാർ ലക്ഷ്യം.2022–- 23 വർഷത്തിൽ 5.25 ലക്ഷം കോടി രൂപയാണ്‌ പ്രതിരോധ ബജറ്റ്‌. ഇതിൽ 1.20 ലക്ഷം കോടി സൈനികരുടെ പെൻഷനുവേണ്ടിയാണ്‌. ശമ്പളമടക്കം ശേഷിക്കുന്ന ചെലവ്‌ 2.33 ലക്ഷം കോടി. നാലുവർഷ കാലയളവിലേക്കു മാത്രമായി എടുക്കുന്ന അഗ്നിവീറുകൾക്ക്‌ പെൻഷൻ ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top