27 April Saturday

സ്വതന്ത്ര കർഷകത്തൊഴിലാളി കമീഷൻ വേണം: പി സായ്‌നാഥ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ന്യൂഡൽഹി
കർഷകത്തൊഴിലാളികളുടെ പ്രശ്‌നം മുഖ്യധാരയിൽ എത്തിക്കാൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വതന്ത്ര കർഷകത്തൊഴിലാളി കമീഷൻ രൂപീകരിക്കണമെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്‌ പറഞ്ഞു. കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത അഖിലേന്ത്യ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയിൽ വ്യക്തമായ നയം മുന്നോട്ടുവയ്‌ക്കാൻ കമീഷനാകണം. കൃഷിരീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടണം. വനിതാ കർഷക സംഘടനകൾ, ദളിത്‌ കർഷക സംഘടനകൾ തുടങ്ങിവയെയും  ഉൾക്കൊള്ളണം.

സ്വാമിനാഥൻ കമീഷൻ റിപ്പോട്ടിൽ ഒരു ചർച്ചപോലും യുപിഎ, എൻഡിഎ സർക്കാരുകൾ നടത്തിയില്ലെന്നും  സായ്‌നാഥ്‌ കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top