26 April Friday

ബിജെപി ബോധപൂർവം 
പാർലമെന്റ്‌ സ്‌തംഭിപ്പിക്കുന്നു : എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


ന്യൂഡൽഹി
ദേശീയ പ്രാധാന്യമുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി ബോധപൂർവം പാർലമെന്റ്‌ സ്‌തംഭിപ്പിക്കുകയാണെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. ഭരണകക്ഷിതന്നെ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് അസാധാരണമായ നടപടിയാണ്.

ഹിൻഡൻബർഗ് വെളിപ്പെടുത്തിയ അദാനിയുടെ സാമ്പത്തിക വെട്ടിപ്പുകൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണർമാരുടെ ഇടപെടലുകൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രശ്നങ്ങൾ പാർലമെന്റിൽ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു. അദാനി വിഷയം സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീംകോടതി മേൽനോട്ടത്തിലോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വ്യാഴാഴ്ച പാർലമെന്റ് മന്ദിരത്തിനു ചുറ്റും മനുഷ്യച്ചങ്ങല തീർത്തു. വരുംനാളുകളിലും യോജിച്ച പ്രക്ഷോഭം തുടരും–- എളമരം കരീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top