18 December Thursday
175 പേർ കൊല്ലപ്പെട്ടു; 
386 ആരാധനാലയം കത്തിച്ചു

അസം റൈഫിൾസിനെ പിൻവലിക്കണം : മെയ്‌ത്തീ സംഘടന

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


ന്യൂഡൽഹി
മണിപ്പുരിൽനിന്ന്‌ കേന്ദ്രസേനയായ അസം റൈഫിൾസിനെ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ത്തീ സംഘടനയായ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റിയുടെ (കോകോമി) പ്രതിനിധികൾ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടു.

അസം റൈഫിൾസ്‌ കുക്കികൾക്ക്‌ അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നുവെന്ന്‌ ഇവർ ആരോപിച്ചു. മണിപ്പുർ വിഷയത്തിൽ പ്രമേയത്തിനായി ഐക്യരാഷ്ട്രസംഘടനയെ സമീപിച്ച കുക്കി സംഘടനകൾ സർക്കാരിന്‌ നാണക്കേട്‌ സൃഷ്ടിച്ചെന്നും മന്ത്രിക്ക്‌ നൽകിയ നിവേദനത്തിൽ കോകോമി ആരോപിച്ചു.

175 പേർ കൊല്ലപ്പെട്ടു; 
386 ആരാധനാലയം കത്തിച്ചു
മണിപ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ 96 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ മണിപ്പുർ പൊലീസ്‌ അറിയിച്ചു. പൊലീസ്‌ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 175 പേർ ഇതുവരെയായി കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്‌. 1118 പേർക്ക്‌ പരിക്കേറ്റു. 33 പേരെ കാണാതായി. 5172 കൊള്ളിവയ്‌പ് കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. ഇതിൽ 386 ആരാധനാലയവും 4786 വീടും ഉൾപ്പെടുന്നു. 5668 ആയുധം വിവിധ കേന്ദ്രസേനകളിൽനിന്നും പൊലീസിൽനിന്നുമായി തട്ടിയെടുത്തു. ഇതിൽ 1329 എണ്ണം മാത്രമാണ്‌ തിരിച്ചുപിടിക്കാനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top