02 July Wednesday

ഗോവയിലെ കൂറുമാറ്റം : മറിച്ചത് 320 കോടിക്കെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

പനാജി> ഗോവയിലെ എട്ട്‌ എംഎൽഎമാരെ 40 കോടി രൂപ വീതം നൽകിയാണ്‌  ബിജെപി വിലയ്‌ക്കെടുത്തതെന്ന്‌ വെളിപ്പെടുത്തി കോൺഗ്രസ്.  എട്ട് പേര്‍ക്കുമായി  320 കോടി രൂപ ബിജെപി നൽകിയെന്ന് എഐസിസി  സെക്രട്ടറി ദിനേശ് ഗുണ്ടുറാവു വെളിപ്പെടുത്തി. 

അവശേഷിക്കുന്ന മൂന്ന് കോണ്‍​ഗ്രസ് എംഎൽഎമാരിൽ ഒരാളെ പുതിയ പ്രതിപക്ഷ നേതാവായി നിയമിക്കും. അതേസമയം, കൂറുമാറിയെത്തി കോണ്‍​ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തി ​ഗോവമന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ഉറപ്പായി. ദിം​ഗംബര്‍ കാമത്ത് അടക്കം കൂറുമാറിയവരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ ശ്രീധരൻ പിള്ളയെ രാജ്ഭവനിൽ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top