26 April Friday
ത്രിപുരയിൽ പാർടി സുധീരം പോരാടുന്ന 
ഘട്ടത്തിലുണ്ടായ വേർപാട്‌ കനത്ത നഷ്ടമാണ്‌

ഗൗതം ദാസിന്റെ വിയോഗം കനത്ത നഷ്ടം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021



ന്യൂഡൽഹി
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ത്രിപുര സംസ്ഥാന സെക്രട്ടറിയുമായ ഗൗതം ദാസിന്റെ ആകസ്‌മിക വിയോഗത്തിൽ പൊളിറ്റ്‌ ബ്യൂറോ അഗാധ ദുഃഖവും നടുക്കവും  രേഖപ്പെടുത്തി. ആക്രമണങ്ങൾക്കും ഭീഷണികൾക്കും എതിരായി ത്രിപുരയിൽ പാർടി സുധീരം പോരാടുന്ന ഘട്ടത്തിലുണ്ടായ ഈ വേർപാട്‌ കനത്ത നഷ്ടമാണ്‌. തികച്ചും ലളിതമായ ജീവിതം നയിച്ച അദ്ദേഹം പാർടിയുടെ നിലപാടുകളോട്‌ അങ്ങേയറ്റം കൂറും വിശ്വസ്‌തതയും പുലർത്തിയിരുന്നു.

ചിറ്റഗോങ്ങിൽനിന്ന്‌ എത്തിയ കുടുംബത്തിലെ പിന്മുറക്കാരനായ അദ്ദേഹം ബംഗ്ലാദേശുമായി വലിയ അടുപ്പം പുലർത്തി. സിപിഐ എമ്മിനുവേണ്ടി ബംഗ്ലാദേശിലെ രാഷ്ട്രീയ പാർടികളുമായി നല്ല ബന്ധം പുലർത്താൻ ഇത്‌ അദ്ദേഹത്തെ സഹായിച്ചു. ഗൗതം ദാസിന്റെ ഭാര്യ, മകൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ പൊളിറ്റ്‌ ബ്യൂറോ അനുശോചനം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top