27 April Saturday

"ബിജെപി പങ്ക്‌ കെട്ടുകഥയെന്ന്‌ ' ; വിശദീകരണം പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപത്തിനു പിന്നിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർക്ക്‌ പങ്കുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പൊലീസ്‌. ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗം വലിയ അക്രമസംഭവങ്ങൾക്ക്‌ കാരണമായെന്നാണ്‌‌ ഡൽഹി ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട്‌. വിദ്വേഷ പ്രസംഗങ്ങളിൽനിന്ന്‌ ആവേശഭരിതരായ ബിജെപി, സംഘപരിവാർ അനുഭാവികൾ പല സ്ഥലങ്ങളിലും അതിക്രമങ്ങൾ അഴിച്ചുവിട്ടതായി ദേശീയമാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

എന്നാൽ, ഡൽഹി പൊലീസ്‌ കമീഷണർ എസ്‌ എൻ ശ്രീവാസ്‌തവയും സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കമീഷണർ പ്രമോദ്‌ സിങ്‌ ഖുശ്‌വാഹയും ഈ റിപ്പോർട്ട്‌ അപ്പാടെ തള്ളി. ഡൽഹി പൊലീസ്‌ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെയാണ്‌ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ ബിജെപിക്ക്‌ ക്ലീൻചിറ്റ്‌ നൽകിയത്‌.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർ അക്രമങ്ങൾ അഴിച്ചുവിട്ടെന്ന രീതിയിൽ കെട്ടുകഥകൾ പ്രചരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ,  അന്വേഷണത്തിൽ ഇതുവരെ അത്തരം സംഭവങ്ങൾ പുറത്തുവന്നിട്ടില്ലെന്ന്‌-  ഖുശ്‌വാഹ പറഞ്ഞു.  സത്യസന്ധമായി അന്വേഷിക്കുന്ന പൊലീസിനെ കരിവാരി തേയ്‌ക്കാനാണ്‌ ചിലരുടെ ശ്രമമെന്ന്‌ കമീഷണർ ശ്രീവാസ്‌തവ ആരോപിച്ചു. പൊലീസിനെതിരെ  ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ്‌ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top