ന്യൂഡൽഹി
ഡൽഹിയിലെ ലക്ഷ്‌മി നഗറിൽ താമസിച്ചുവന്ന പാകിസ്ഥാൻ പൗരനെ ആയുധങ്ങളുമായി ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടി. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്ന അലിയാണ് അറസ്റ്റിലായത്. ഡൽഹി ശാസ്‌ത്രിനഗർ സ്വദേശിയായ അലി അഹമ്മദ് നൂറി എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകളും ഇതര രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എകെ–-47 തോക്കും സ്‌ഫോടകവസ്‌തുക്കളും ഇയാളിൽനിന്ന് കണ്ടെടുത്തു. 10 വർഷത്തിലേറെയായി ഇയാൾ ഇന്ത്യയിലുണ്ടെന്ന് ഡൽഹി പൊലീസ് വക്താവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..