20 April Saturday

എൽഐസി ഓഹരിവിൽപ്പന : വരുമാനനഷ്ടം സുപ്രീംകോടതി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
പോളിസി ഉടമകൾക്ക്‌ വരുമാനം നഷ്ടമാകുമെന്ന ഹർജി സുപ്രീംകോടതി പരിശോധിക്കും. ഹർജിയിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, പി എസ്‌ നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച്‌ കേന്ദ്ര സർക്കാരിന്‌ നോട്ടീസയച്ചു. കേന്ദ്രം നാലാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണം. വിൽപ്പന സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പണബില്ലുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്‌തുള്ള കേസിനൊപ്പം ഇത്‌ പരിഗണിക്കും.

എൽഐസിയുടെ യഥാർഥ അവകാശികൾ പോളിസി ഉടമകളാണെന്നും ഭരണഘടനയുടെ 300എ വ്യവസ്ഥചെയ്യുന്ന ഉടമസ്ഥാവകാശം ഓഹരിവിൽപ്പന വഴി ലംഘിക്കപ്പെട്ടെന്നും ഹർജിക്കാരായ തോമസ്‌ ഫ്രാങ്കോ, രാജേന്ദ്രദേവ്‌ എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്‌ ചൂണ്ടിക്കാട്ടി.  

എൽഐസി ഓഹരിക്കമ്പോളത്തിന്റെ താൽപ്പര്യത്തിനായുള്ള കമ്പനിയാക്കി. എൽഐസിയുടെ ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കായി വിതരണം ചെയ്‌തിരുന്നു. അഞ്ച്‌ ശതമാനം സർക്കാരിനും ലഭിച്ചു. ഓഹരിവിൽപ്പനയോടെ ഇതിന്‌ മാറ്റം വരികയാണെന്നും ഇന്ദിര ജയ്‌സിങ്‌ പറഞ്ഞു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വെങ്കട്ടരാമൻ  ഓഹരിവിൽപന പോളിസിഉടമകളുടെ അവകാശങ്ങൾ ലംഘിക്കുന്നതല്ലെന്ന്‌ അവകാശപ്പെട്ടു.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷക എസ്‌ പ്രസന്നയും ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top